താക്കോല്‍ ബൈക്കില്‍ വച്ച് മറന്ന് ഉടമ, തക്കം നോക്കി ബൈക്കുമായി കടന്ന് മോഷ്ടാവ്; കൊയിലാണ്ടിയിലെ ബൈക്ക് മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നടന്ന ബൈക്ക് മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഡാലിയ പ്ലാസ ബില്‍ഡിംഗിന്റെ പാര്‍ക്കിംഗില്‍ വച്ച് ഉച്ചയ്ക്ക് 1.30 ഓടെയാണ് ബൈക്ക് മോഷണം പോയത്. ഉള്ളിയേരി സ്വദേശി നീരജിന്റെ ബൈക്കാണ് മോഷണം പോയത്.
കെ.എല്‍ 56 ഡി 5960 പാഷന്‍ പ്രോ ബൈക്കാണ് മോഷണം പോയത്. മോഷണം നടത്തിയ യുവാവിന്റെ കൂടുതല്‍ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ബൈക്കിന്റെ താക്കോലും ഹെല്‍മറ്റും ബൈക്കില്‍ വച്ച് മറന്നിരുന്നു. ഈ അവസരമാണ് മോഷ്ടാവ് ഉപയോഗപ്പെടുത്തിയത്. സംഭവത്തില്‍ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈക്കിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനുമായോ നീരജുമായോ (8136905598) ബന്ധപ്പെടേണ്ടതാണ്.