ബേപ്പൂരിൽ അതിഥിതൊഴിലാളികളെ വെട്ടിപ്പരിക്കേൽപ്പിച്ച് പണം കവർന്ന സംഭവം; രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട് : ബേപ്പൂരില്‍ അതിഥിതൊഴിലാളികളുടെ കൈവിരല്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതരസംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തായിരുന്നു സംഭവം.
ബേപ്പൂര്‍ പൂന്നാര്‍ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുല്‍ എന്ന ഷാഹുല്‍ ഹമീദ് (33), കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ഖാദര്‍ (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഷാഹുല്‍ ഹമീദ് സമാനമായ നിരവധി കേസുകളില്‍ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇയാള്‍ സമാനമായ കുറ്റം ചെയ്ത് ബേപ്പൂര്‍ പൊലീസിന്റെ പിടിയിലായിരുന്നു.
യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായിരുന്ന ഷാഹുല്‍ ഈയിടെയാണ് ജയില്‍ മോചിതനായത്.തുടര്‍ന്നാണ് ബേപ്പൂരില്‍ കവര്‍ച്ച നടത്തിയത്.