”ആദ്യം ആര് തയ്യാറാവും എന്നതായിരുന്നു പ്രശ്‌നം. അപ്പോഴാണ് മഞ്ഞ ടീഷര്‍ട്ടും ജീന്‍സും ധരിച്ച പെണ്‍കുട്ടി ഓടി വന്നത്, പിന്നാലെ വൃന്ദയുമെത്തി” കൊയിലാണ്ടിയില്‍ ബസിടിച്ച് പരിക്കേറ്റ തെരുവുനായയ്ക്ക് രക്ഷകരായെത്തിയ രണ്ട് പെണ്‍കുട്ടികളെക്കുറിച്ചുള്ള ബാലുശ്ശേരി സ്വദേശിയുടെ കുറിപ്പ് ചര്‍ച്ചയാവുന്നു


കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നടന്ന കരളലിയിക്കുന്ന സംഭവം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുകയാണ് സി.പി. സബീഷ് എന്ന കൊയിലാണ്ടിക്കാരന്‍. ബസിടിച്ച് പരിക്കേറ്റ് മരണവെപ്രാളത്തില്‍ കരഞ്ഞ നായയ്ക്ക് രക്ഷകരായെത്തിയ രണ്ട് പെണ്‍കപെണ്‍കുട്ടികളെക്കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്.

മുന്‍കാലുകളില്‍ നടന്ന് പിന്‍ഭാഗം റോഡിലൂടെ വലിച്ചിഴച്ച് ചോരയില്‍ കുളിച്ച് നടന്നുപോകുന്ന നായയെ കണ്ട് ഏവരും നിസഹായരായി നോക്കി നിന്നപ്പോള്‍ മഞ്ഞടീഷര്‍ട്ടും ജീന്‍സും ധരിച്ച ഒരു പെണ്‍കുട്ടിയാണ് ആദ്യം ഓടി നായയുടെ അടുത്തെത്തിയത്. തന്നെ സഹായിക്കാനാണ് പെണ്‍കുട്ടി വന്നതെന്ന് മനസിലാക്കിയ നായ ആ പെണ്‍കുട്ടിയില്‍ അഭയം പ്രാപിക്കുകയായിരുന്നു. അശ്വതി എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്.


Latest News: ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന് സ്വന്തം നാടായ കൊയിലാണ്ടിയില്‍ വീടുയര്‍ന്നു; പുതിയ വീടിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് താരം (വീഡിയോ കാണാം)


അപ്പോഴേക്കും ആളുകള്‍ ഓടിക്കൂടി.സഹായിക്കാന്‍ ഏവരും ഒന്ന് മടിച്ചു നിന്നപ്പോള്‍ അശ്വതിക്ക് കൂട്ടായി കൊയിലാണ്ടി സ്വദേശിയായ വൃന്ദയുമെത്തി. വളര്‍ത്തുമൃഗങ്ങളെ ശീലിച്ച് പരിചയമുള്ളവരായതിനാല്‍ നായ ഇവരുടെ കൈകളില്‍ വേഗം ഇണങ്ങി.

നായയെ ഇടിച്ച ബസുകാര്‍ അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. ഓട്ടോക്കാരും സഹായിക്കാന്‍ തയ്യാറായില്ല. ശേഷം ചാക്കില്‍ കിടത്തി മൃഗാശുപത്രിയിലെത്തിച്ച് നായയ്ക്ക് ചികിത്സ ഉറപ്പാക്കിയതിന് ശേഷമാണ് പെണ്‍കുട്ടികള്‍ മടങ്ങിയത്. അമ്മയോടൊപ്പം ബസില്‍ കയറി മേപ്പയൂരേക്ക് ടിക്കറ്റെടുത്ത സമയത്താണ് അശ്വതി അപകടം പറ്റിയ നിലയില്‍ നായയെ കണ്ടത്. തുടര്‍ന്ന് അടുത്ത ബസില്‍ വരാമെന്ന് അമ്മയോട് പറഞ്ഞ് ബസില്‍ നിന്നിറങ്ങിയാണ് ഇവര്‍ ഈ മിണ്ടാപ്രാണിയുടെ സഹായത്തിനെത്തിയത്.


Also Read: ‘എന്റെ ചുണ്ടില്‍ ആദ്യമായി ചുംബിച്ചത് ഒരു പുരുഷനാണ്, അപ്രതീക്ഷിതമായിരുന്നു ആ സംഭവം’; അനുഭവം തുറന്ന് പറഞ്ഞ് നടന്‍ ബാല


നിരവധി പേരാണ് പെണ്‍കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വഴി അഭിനന്ദനമറിയിച്ചിരിക്കുന്നത്. പ്രശ്‌നം പല അഭിപ്രായങ്ങളുമുണ്ടെങ്കിലും പ്രാണന്‍ പോകാതെ പിടയുന്ന ജീവിയെ എന്തു ചെയ്യണം എന്നു കാട്ടി തന്നത് രണ്ടു പെണ്‍കുട്ടികളാണെന്ന് സബീഷ് ഫേസ്ബുക്കില്‍ കുറിക്കുന്നു.