ജില്ലയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം
പേരാമ്പ്ര: പേരാമ്പ്രയില്‍ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം.
പേരാമ്പ്ര ഗവ:ഐ.ടി.ഐയില്‍ മെക്കാനിക് അഗ്രികള്‍ച്ചറല്‍ മെഷീനറി ട്രേഡില്‍ ഒരു താത്ക്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മതിയായ യോഗ്യത ഉളളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങളുമായി ജനുവരി 16 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9961666422.
എറണാകുളം, ഇടുക്കി ജില്ലകളിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ പട്ടികജാതി, ഓപ്പണ്‍ വിഭാഗത്തില്‍പെട്ടവര്‍ക്കായുള്ള രണ്ട് താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളേയും പരിഗണിക്കും.
യോഗ്യത: സി എ, ഐസിഎംഎ. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായം പരിധി 18-45. നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിതം ജനുവരി 21 നു മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 04842312944.
Summary: Job opportunity at different places in kerala