വാകയാട് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു


വാകയാട്: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. സി.പി.എം. വാകയാട് ടൗണ്‍ ബ്രാഞ്ചംഗം ചെറുവത്ത് സി.പി. ഗോപാലന്‍ നായര്‍ ആണ് മരിച്ചത്. അറുപത്തെട്ട് വയസ്സായിരുന്നു. വ്യാഴാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞ് തൊഴില്‍സ്ഥലത്തെത്തിയശേഷം കുഴഞ്ഞുവീഴുകയായിരുന്നു.

ഭാര്യ: കാര്‍ത്യായനി. മക്കള്‍: ഷീബ, ബിനീഷ് (ആര്‍മി, പഞ്ചാബ്). മരുമക്കള്‍: മനോജ്, അമൃത. സഹോദരങ്ങള്‍: ജാനു, കൃഷ്ണന്‍നായര്‍, പത്മാവതി, ദാമോദരന്‍, നാരായണന്‍.