എനിക്കൊരു ഹായ് തരു, ലെെക്ക് തരു, അറ്റ്ലീസ്റ്റ് ഒരു കോമയെങ്കിലും…. ഫേസ്ബുക്ക് അല്‍ഗോരിതത്തിൽ നെട്ടോട്ടത്തിലായി ഉപയോക്താക്കൾ; മണ്ടത്തരങ്ങളുടെ ലേറ്റെസ്റ്റ് വേർഷനെന്ന് പോലീസ്
എനിക്കൊരു ഹായ് തരു, ലെെക്ക് തരു, അറ്റ്ലീസ്റ്റ് ഒരു കോമയെങ്കിലും…. ഫെസ്ബുക്ക് നിറയെ റിക്വസ്റ്റുകളാണ്, തങ്ങളുടെ പോസ്റ്റുകൾ മറ്റുള്ളവർക്ക് കാണാൻ സാധിക്കുമോ എന്ന ആധിയാണ് പലരിലും. ഇതാണ് ഇത്തരം പോസ്റ്റുകൾക്കിടയാക്കുന്നത്. എന്നാൽ ഫേസ്ബുക്ക് അല്‍ഗോരിതവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പ്രതികരണവുമായി കേരള പൊലീസ് രംഗത്തെത്തി. അല്‍ഗോരിതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും കേരള പൊലീസ് ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
‘കേശുമാമന്‍ സിന്‍ഡ്രോം’ എന്നൊക്കെ സോഷ്യല്‍ മീഡിയ ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇടവിട്ട് പ്രത്യക്ഷപ്പെടുന്ന ഒരു സിന്‍ഡ്രോമാണിതെന്നും, ഒരാള്‍ പോസ്റ്റിടുകയേ വേണ്ടൂ പിന്നെ കോപ്പി പേസ്റ്റ് ആണെന്നും കേരള പൊലീസ് പറഞ്ഞു. മണ്ടത്തരങ്ങളുടെ ലേറ്റെസ്റ്റ് വേർഷനാണ് ഇതെന്നും പോലീസ് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഫെയ്‌സ്‌ബുക്കിലെ ഇന്നത്തെ പ്രധാന വിശേഷം ശ്രദ്ധിച്ചിട്ടുണ്ടാവും. പുതിയ “ഫേസ്ബുക്ക് അൽഗോരിതം.” കോപ്പി പേസ്റ്റ്..പേസ്റ്റോടു പേസ്റ്റ്. പോസ്റ്റ്മാൻമാരിൽ അതിനിപുണന്മാരെന്നു കരുതുന്ന ട്രോളന്മാരും അല്ലാത്തവരും വരെ പെടുന്നു. കേശുമാമൻ സിൻഡ്രോം എന്നൊക്കെ സോഷ്യൽ മീഡിയ ഓമനപ്പേരിൽ അറിയപ്പെടുന്ന മണ്ടത്തരങ്ങളുടെ ലേറ്റസ്റ്റ് വേർഷൻ. ഒരാൾ പോസ്റ്റിടുകയേ വേണ്ടൂ.. പിന്നെ കോപ്പി പേസ്റ്റ് ആണ്…”എനിക്കൊരു ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ..” എന്നൊക്കെ പറഞ്ഞുള്ള പോസ്റ്റുകൾ കണ്ടില്ലേ ? ഉള്ള സുഹൃത്തുക്കൾ കൊഴിഞ്ഞു പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഫെസ്ബൂക് അൽഗോരിതം മാറ്റിയത്രേ.. ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നും.
പ്രധാനപ്പെട്ട പോസ്റ്റുകൾ അടങ്ങിയ ന്യൂസ് ഫീഡുകൾ മാത്രമാണ് അല്ലെങ്കിലും കാണാൻ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാൽ ഫെസ്ബൂക് മുതലാളിയും ബുദ്ധിമുട്ടിലാകും. നമുക്ക് കേൾക്കാനും കാണാനും കൂടുതൽ താല്പര്യമുള്ളവരെ ഫിൽറ്റർ ചെയ്താണ് ഫെയ്സ്ബൂക് കാണിക്കുക. കൂടുതൽ സംവദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡുകളിൽ മുന്നിട്ട് നിൽക്കുന്നു.
“Facebook Algorithm Hoax” എന്ന് സെർച്ച് ചെയ്താൽ കൂടുതൽ വിശദാംശങ്ങൾ അറിയാൻ കഴിയും.
അതിനാൽ ഇത്തരം കോപ്പി പേസ്റ്റ് ഇടുന്നതിന് മുൻപ് ശ്രദ്ധിക്കൂ..
Summary: kerala police fb post about facebook algorithm