നാദാപുരം കക്കാം വെള്ളിയില്‍ തീ പിടിത്തം; ചെരുപ്പ് ഗോഡൗണിനാണ് തീപിടിച്ചത് (വീഡിയോ)
നാദാപുരം: നാദാപുരത്ത് കക്കാം വെള്ളിയില്‍ തീ പിടിത്തം. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ചെരുപ്പ് ഗോഡൗണിനാണ് തീപിടിച്ചത്. താഴത്തെ നിലയില്‍ കടയും ഒന്നാം നിലയില്‍ ഗോഡൗണുമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
നെയിം ബോര്‍ഡില്‍ ലൈറ്റ് പിടിപ്പിക്കുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടിലൂടെയുണ്ടായ തീ റൂമിന് പുറത്തിട്ട സോഫയിലേക്കും ഇത് അവിടെ കൂട്ടിയിട്ട മാലിന്യത്തിലേക്കും ശേഷം റൂമിനുള്ളിലേക്കും പടര്‍ന്നു പിടിക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്.
10 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഹമീദ് ഹാജി ഇല്ലത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കട അജ്മല്‍ ഒതയോത്ത് എന്നയാളുടേതാണ്.
സ്റ്റേഷന് ഓഫീസര്‍ ജാഫര്‍ സാദിഖ്, സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ പ്രവീണ്‍ കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ വിനേദന്, ഫയര്മാന്മാരായ കെ.എം. ഷിജു, കെ.ബി. സുകേഷ്, കെ.എം. ബിജീഷ്, വി. ലിജേഷ്, എ. സതീശന്, ജയേഷ്, എം സജീഷ് എന്നിവരാണ് ഫയര്‍ഫോഴ്സ് സംഘത്തിലുണ്ടായിരുന്നത്.