പി.മോഹന്റെ ‘പത്ത് പുസ്തകങ്ങൾ’, ഏറ്റുവാങ്ങിയത് പത്ത് എഴുത്തുകാര്‍; വ്യത്യസ്തമായി മുത്താമ്പി സ്വദേശിയുടെ പുസ്തക പ്രകാശനം
കൊയിലാണ്ടി: മുന്‍ കോഴിക്കോട് കോര്പ്പറേഷന് ജീവനക്കാരന് പി.മോഹന്‍ രചിച്ച പത്ത് പുസ്കങ്ങള് പ്രകാശനം ചെയ്തു. മുത്താമ്പി വൈദ്യരങ്ങാടിയലെ മോഹന്റെ വീട്ടില്‍ നടന്ന പ്രകാശന ചടങ്ങ് സാഹിത്യകാരന് വി.ആര്.സുധീഷ് ഉദ്ഘാടനം ചെയ്തു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ.ജോഷ്വോ പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു.
പുതിയ തലമുറയിലെ പത്ത് എഴുത്തുകാര്‍ പുസ്തകം ഏറ്റുവാങ്ങി. കവി മേലൂര്‍ വാസുദേവന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നാരായണന്, കൊയിലാണ്ടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെ.എ.ഇന്ദിര, കൗണ്‍സിലര്‍ എന്‍.എസ് വിഷ്ണു, മോഹനന് നടുവത്തൂര്‍, കെ.പി.രാജശേഖരന്, കരുണന് പുസ്തക ഭവന്, ആര്.ടി.മുരളി, കെ.ശങ്കരന്, എം.പി.ശ്രീധരന്, സി.പി.ആനന്ദന്, ടി.പത്മനാഭന്, അരിക്കുളം ബാലകൃഷ്ണന്, കെ.ഉണ്ണികൃഷ്ണന്, ബിജു ആന്റണി, ബി.കെ.വിനോദ് കുമാര്‍, പി.മോഹന്‍ എന്നിവര്‍ സംസാരിച്ചു.
SummaryY path pusthakangal book by muthambi native p mohan