ജോലി തേടുന്നവർക്കൊരു സന്തോഷ വാർത്ത, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; വിശദമായി അറിയാം…


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. റേഡിയോളജിസ്റ്റ്, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, സ്റ്റാഫ് നഴ്സ്, പ്ലേസ്‌മെന്റ് ഓഫീസര്‍ എന്നീ തസ്തികകളിലാണ് നിയമനം. യോ​ഗ്യതകൾ എന്തെല്ലാമെന്ന് വിശദമായി നോക്കാം.

റേഡിയോളജിസ്റ്റ് ഒഴിവ്

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത എംഡി/ഡിഎന്‍ബി/ഡിഎംആര്‍ഡി(പ്രവര്‍ത്തി പരിചയം അഭികാമ്യം) താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ആറിന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖത്തിന് എത്തിച്ചേരണം.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കോഴിക്കോട് മാളിക്കടവ് ഗവ വനിത ഐടിഐ യിലെ കോസ്മറ്റോളജി ട്രേഡറിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്കും ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷന്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്കും താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. മതിയായ യോഗ്യതയുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2373976

സ്റ്റാഫ് നഴ്സ് കരാര്‍ നിയമനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സും (ഇംഹാന്‍സ്) പട്ടിക വര്‍ഗ്ഗ വികസന വകുപ്പും സംയുക്തമായി വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തില്‍ നടത്തുന്ന ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രൊജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ശമ്പളം 21000, ഒഴിവുകള്‍ ഒന്ന്.

യോഗ്യത: സൈക്യാട്രിക് നഴ്സിങ്ങില്‍ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ അല്ലെങ്കില്‍ നഴ്സിങ് ഡിപ്ലോമ. അപേക്ഷര്‍ 2023 ജനുവരി 10 ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി ഡയറക്ടര്‍ ഇംഹാന്‍സ്, പി.ഒ മെഡിക്കല്‍ കോളേജ് കാമ്പസ്, കോഴിക്കോട്, 673008 എന്ന വിലാസത്തിലേക്ക് അയക്കുക.

പ്ലേസ്‌മെന്റ് ഓഫീസര്‍ താത്ക്കാലിക ഒഴിവ്

കോഴിക്കോട് മാളിക്കടവ് ജനറല്‍ ഐടിഐയില്‍ സ്‌ട്രൈവ് പദ്ധതിയുടെ ഭാഗമായി താത്ക്കാലിക പ്ലേസ്‌മെന്റ് ഓഫീസര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബിഇ/ബിടെക് എംബിഎ എച്ച്ആര്‍/മാര്‍ക്കറ്റിംഗ്, ഇംഗ്ലീഷ് സംസാരിക്കുവാനുളള കഴിവ്. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുളളവർക്ക് മുന്‍ഗണ. 35 വയസ്സ് കവിയരുത്.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ ഐടിഐയില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2377016.

കൊയിലാണ്ടി കൊല്ലം ജി.എല്‍.പി സ്‌കൂളില്‍ അധ്യാപകരെ ആവശ്യമുണ്ട്; അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ അറിയാം

Summary: temporary appointment at various places in the district