‘അര്‍ജന്റീനയുടെ വിജയം രോഗികള്‍ക്ക് ആശ്വാസമാവട്ടെ’; മേലടി സി.എച്ച്.സിയ്ക്ക് വീൽ ചെയർ സമ്മാനിച്ചുകൊണ്ട് ലോകകപ്പ് വിജയം ആഘോഷിച്ച് പള്ളിക്കരയിലെ ഫാൻസ്


Advertisement

പള്ളിക്കര: 36 വര്‍ഷത്തിന് ശേഷമാണ് അര്‍ജന്‍റീനക്കു ലോക കപ്പ് കിട്ടിയത്. ലോക മെമ്പാടുമുള്ള ആരാധകർ ആ നേട്ടം ആഘോഷമാക്കിയത് ബിരിയാണി വിതരണം നടത്തിയും ചായ സല്‍ക്കാരം നടത്തിയും മധുരം നൽകിയും ഒക്കെയാണ്. എന്നാൽ തങ്ങളുടെ ഇഷ്ട ടീമിന്റെ വിജയം ചാരിറ്റി പ്രവർത്തനത്തിലൂടെ ആഘോഷിക്കുകയാണ് പള്ളിക്കരയിലെ ഒരുകൂട്ടം അർജന്റീന ആരാധകർ. മേലടി സി എച്ച് സിയിലേക്ക് വീൽ ചെയർ സംഭാവന നൽകിയാണ് ആരാധകർ മാതൃക തീർത്തത്.

Advertisement

അർജന്റീനയുടെ ലോകകപ്പ് വിജയത്തിന്റെ ആഘോഷങ്ങൾക്കായി ഇവർ തുക സമാഹരിച്ചിരുന്നു. ഇതിൽ നിന്നാണ് വീൽ ചെയർ വാങ്ങി നൽകിയത്. ടീമിന്റെ വിജയത്തിലുള്ള സന്തോഷത്തോടൊപ്പം ആശരണർക്ക് താങ്ങാവുകയാണ് പള്ളിക്കരയിലെ അർജന്റീന ആരാധകർ.

Advertisement

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, മെഡിക്കൽ ഓഫീസർ ഡോ.സുരേഷ് കുമാർ എന്നിവർ ചേർന്ന് വീൽ ചെയർ ഏറ്റുവാങ്ങി. മിഥുൻ, ശരത് ലാൽ, അഖിൽ, ഷംനാസ്, ബിജോഷ്, അമൽ, ആദി, അമർ എന്നിവർ സംബന്ധിച്ചു.

Advertisement

Summary: Argentina fans in Pallikkara celebrate the World Cup victory by presenting a wheelchair to Melady CHC