കണ്ണൂരില്‍ ആറാം ക്ലാസുകാരന്‍ കഴുത്തില്‍ തോര്‍ത്ത് കുടുങ്ങി മരിച്ച നിലയില്‍; അപകടം സംഭവിച്ചത് കുളിമുറിയില്‍


കണ്ണൂര്‍: ആറാം ക്ലാസ് വിദ്യാര്‍ഥിയെ കഴുത്തില്‍ തോര്‍ത്ത് കുടുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കെ. ഭഗത് (11) ആണ് മരിച്ചത്. ചെക്കികുളം രാധാകൃഷ്ണ എയുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.

വീട്ടിലെ കുളിമുറിയില്‍ വച്ചാണ് അപകടം. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിടപ്പ് മുറിയിലെ കുളിമുറിയിയുടെ വെന്റിലേറ്ററിന്റെ കമ്പിയില്‍ തോര്‍ത്തിന്റെ രണ്ടറ്റവും കെട്ടിയതിന്റെ നടുവില്‍ കഴുത്ത് കുടുങ്ങി തൂങ്ങിക്കിടക്കുന്ന നിലയിലാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് കേസെടുത്തു. പെരുമാച്ചേരിയിലെ സുരേശന്റെയും ഷീബയുടെയും മകനാണ്. ഗോകുല്‍ ആണ് സഹോദരന്‍.