കോട്ടയം സ്വദേശിനിയായ നഴ്‌സും രണ്ട് മക്കളും ബ്രിട്ടനില്‍ കൊല്ലപ്പെട്ടു; കണ്ണൂര്‍ സ്വദേശിയായ ഭര്‍ത്താവ് കസ്റ്റഡിയില്‍


കണ്ണൂർ: കോട്ടയം സ്വദേശിനിയായ നഴ്‌സും രണ്ട് മക്കളും ബ്രിട്ടനില്‍ കൊല്ലപ്പെട്ടു. വൈക്കം മറവന്തുരുത്ത് കുലശേഖരമംഗലം സ്വദേശി അഞ്ജുവും മക്കളുമാണ് മരിച്ചത്. കെറ്ററിംഗില്‍ ആശുപത്രിയില്‍ നഴ്സാണ് അഞ്ജു.

അഞ്ജുവിനൊപ്പം ആറു വയസ്സുള്ള മകനും നാലു വയസ്സുള്ള മകളുമാണ് കൊല്ലപ്പെട്ടത്. ഒക്ടോബറിലാണ് കുട്ടികളെ യു.കെയിലേക്ക് കൊണ്ടുപോയത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കണ്ണൂര്‍ സ്വദേശിയാണ്. ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്ന് ബഹളം കേട്ട അയല്‍വാസികള്‍ ബ്രിട്ടനിലെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോള്‍ മൂന്നു പേരും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അഞ്ജുവും ഭര്‍ത്താവും തമ്മില്‍ പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് അഞ്ജുവിന്റെ പിതാവ് അശോകന്‍ പറയുന്നു. ജോലിയില്ലാത്തിന്റെ നിരാശയിലാരുന്നു സാജു. കുറച്ചു മാസങ്ങളായി അഞ്ജു നാട്ടിലേക്ക് പണവും അയച്ചിരുന്നില്ലെന്ന് അശോകന്‍ പറയുന്നു.