ചിത്രരചനാ മത്സരവും സൗജന്യ മെഡിക്കല്‍ ക്യാമ്പും കലാപരിപാടികളും; വോയ്‌സ് ഓഫ് ഗെയ്റ്റ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികാഘോഷം ഗംഭീരമാകും-വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: വോയ്‌സ് ഓഫ് ഗെയ്റ്റ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികാഘോഷം പ്രാദേശിക കായികമേളയോട് കൂടി ആരംഭിച്ചു പ്രാദേശിക കായിക മേള പന്തലായി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.കെ.ജുബീഷ് ഉദ്ഘാടനം ചെയ്തു.

ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.ഷിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് ജയരാജ് എംപി അധ്യക്ഷത വഹിച്ചു ചടങ്ങിന് കണ്‍വീനര്‍ ബൈജു.പി നന്ദി പ്രകാശിപ്പിച്ചു. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക പരിപാടിയില്‍ ഡിസംബര്‍ 11 പഞ്ചായത്ത് തല എല്‍.പി, യു.പി വിഭാഗം ചിത്രരചനാ മത്സരവും വാട്ടര്‍ പെയിന്റിങ്ങും ഡിസംബര്‍ 18 ഞായറാഴ്ച ആസ്റ്റര്‍ മിംസ് കോഴിക്കോടും വോയിസ് ഓഫ് ഗേറ്റ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ വെച്ച് നടക്കുന്നു.

ഡിസംബര്‍ 23 വെള്ളിയാഴ്ച വൈകിട്ട് ഷൂട്ടൗട്ട് മത്സരവും. ഡിസംബര്‍ 24 ശനിയാഴ്ച വാര്‍ഷികാഘോഷ സമാപന സമ്മേളനം കൊയിലാണ്ടി നിയോജക മണ്ഡലം എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യുന്നു മുഖ്യാതിഥിയായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ പങ്കെടുക്കുന്നു. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നായകന്മാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച ആളുകളെ ആദരിക്കുന്നു.

തുടര്‍ന്ന് പ്രാദേശിക കലാകാരന്മാര്‍ ഒരുക്കുന്ന വിവിധ കലാപരിപാടികളും രാത്രി 9.30ന് ചാനല്‍ ഷോകളിലൂടെ ശ്രദ്ധേയമായ കോമഡി താരങ്ങള്‍ അണിനിരക്കുന്ന മാസ്സ് എന്റര്‍ടൈന്‍മെന്റ് അവതരിപ്പിക്കുന്ന നാടന്‍ പാട്ടും നാട്ടു തമാശയും ഉണ്ടായിരിക്കുന്നതാണ് എന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.