പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ വരുതിയിലാക്കാന്‍ കൊയിലാണ്ടി നഗരസഭ; ജീവതാളം പദ്ധതിക്ക് തുടക്കമായി
കൊയിലാണ്ടി: ജീവതാളം പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു. സമ്പൂര്‍ണ സാമൂഹ്യാധിഷ്ഠിത ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പരിപാടിയാണ് ജീവതാളം.
ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ആരോഗ്യകരമായ ജീവിതരീതിയിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗ നിര്‍ണ്ണയവും നിയന്ത്രണവും ലക്ഷ്യം വെച്ച് കൊണ്ടാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പരിപാടിയില്‍ കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സന്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇന്ദിര ടീച്ചര്‍, പ്രജില.സി, കെ.ഷിജു മാസ്റ്റര്‍, ഇ.കെ.അജിത്ത് മാസ്റ്റര്‍, നിജില.പി.കെ കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹീം, സിന്ധു സുരേഷ് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.വിനോദ്.വി, ഡോ.അനി.പി.ടി, ഡോ.സ്വപ്‌ന.സി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സബിത, സി.ഡി.എസ്. ചെയര്‍പേഴ്‌സന്‍ മാരായ ഇന്ദുലേഖ.എം.പി, വിപിന.കെ.കെ, നഗരസഭ സുപ്രണ്ട് ബീന.കെ.കെ, നഗരസഭ എച്ച്.ഐ.മുഹമ്മദ് ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.
ജീവതാളം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.നീതു ജോണ്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ജോസ്.എ.ജെ, എന്നിവര്‍ ഉദ്ഘാടനത്തിന് ശേഷം ജീവതാളം പദ്ധതി സംബന്ധിച്ച് ക്ലാസ്സുകള്‍ നല്‍കി. പരിപാടിയില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍, സി.ഡി.എസ് അംഗങ്ങള്‍, അംഗനവാടി ടീച്ചര്‍മാര്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.