രോഗം നേരത്തെ തിരിച്ചറിയാം, ചികിത്സ എളുപ്പമാക്കാം; ജീവിതശൈലി രോഗനിര്‍ണ്ണയവും മെഡിക്കല്‍ പരിശോധനയും സംഘടിപ്പിച്ച് കൊയിലാണ്ടി ചാരിറ്റബിള്‍ ട്രസ്റ്റ്
കൊയിലാണ്ടി: കൊയിലാണ്ടി ചാരിറ്റബിള്‍ ട്രസ്റ്റും ആസ്റ്റര്‍ മിംസ് കോഴിക്കോടും സംയുക്തമായി ഉള്ള്യേരി ഓട്ടോ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സഹകരണത്തോടുകൂടി സൗജന്യ മെഡിക്കല്‍ പരിശോധാ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. നവംബര്‍ 28 തിങ്കളാഴ്ച രാവിലെ ഒമ്പതുമണി മുതല്‍ ഒരു മണിവരെ ഉള്ള്യേരി പാലോറ ബസ് സ്റ്റോപ്പിന് സമീപനമായിരുന്നു ക്യാമ്പ്.
ക്യാമ്പില്‍ ജീവിതശൈലി രോഗനിര്‍ണ്ണയവും ബ്ലഡ് പ്രഷര്‍, പ്രമേഹ പരിശോധനങ്ങളും ഉണ്ടായിരുന്നു.
ഉള്ള്യേരി പഞ്ചായത്ത് പ്രസിഡന്റ് സി. അജിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.എം.ബാലരാമന് മാസ്റ്റര്‍, കൊയിലാണ്ടി ബാര്‍ അസോസിയേഷന് സെക്രട്ടറി പി.ടി.ഉമേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥിയായിരുന്നു.
കൊയിലാണ്ടി ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി പി.വി.ആലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രസ്റ്റ് ചെയര്മാന് പ്രസാദ് ചെറിയമങ്ങാട് അധ്യക്ഷനായിരുന്നു. ട്രസ്റ്റിലെ സതീഷ് മുത്താമ്പി, ഓട്ടോ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ലിജു.പി.കെ, കമ്മിറ്റി സെക്രട്ടറി സി.എം.സുബീര്‍ എന്നിവര്‍ ആശംസകളറിയിച്ചു.
സിനീഷ് കെ.വി, രുഗ്നീഷ് ടി.പി, പ്രജോഷ് വി.കെ, മുനീര്‍.കെ.എ, ഷിജു പി.ടി, ദിലീപ് ടി, മഹേഷ് ദാസ് വി.കെ എന്നിവര്‍ സന്നിഹിതരായിരുന്നു. ട്രസ്റ്റ് സെക്രട്ടറി കെ.എം.രാജീവന് നന്ദി രേഖപ്പെടുത്തി.