സാമൂഹിക പ്രവർത്തകനും പൂക്കാട് പരീക്കണ്ടി ട്രേഡേഴ്സ് ഉടമയുമായ മുഹമ്മദ് കോയ അന്തരിച്ചു
കാപ്പാട്: സാമൂഹിക പ്രവർത്തകനും പൂക്കാട് പരീക്കണ്ടി ട്രേഡേഴ്സ് ഉടമ പി.പി ഹൗസിൽ മുഹമ്മദ് കോയ അന്തരിച്ചു. എഴുപത്തിയേഴു വയസ്സായിരുന്നു.
ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ്, നിബ്രാസുൽ ഇസ്ലാം കമ്മിറ്റി ജനറൽ സെക്രട്ടറി, ക്രസെന്റ് എഡ്യൂക്കേഷൻ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ, കണ്ണൻ കടവ് കാപ്പാട് റോഡ് സംരക്ഷണ സമിതി കൺവീനർ എന്നി സ്ഥാനങ്ങൾ വഹിച്ചിരുന്നു.
മടാക്കര വളപ്പിൽ ജമീലയാണ് ഭാര്യ. മക്കൾ: നുജ്ഉം, ജാസി, ബിജിഷ, സുർമി.
മരുമക്കൾ: നൗഷാദ് (മാത്തോട്ടം), ഫഹദ് (കുറ്റിച്ചിറ), ഫഹദ്(പാവണ്ടൂർ), അസ്മിന (ചെറു കുളം).
മയ്യത്തു നിസ്കാരം ശനിയാഴ്ച രാവിലെ എട്ടു മണിക്ക് കണ്ണൻ കടവ് കമ്പായത്തിൽ ജുമാ മസ്ജിദിൽ നടക്കും.