മൂന്നാര്‍ വട്ടവട റോഡില്‍ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചില്‍; അപകടത്തില്‍പ്പെട്ടത് വടകരയില്‍ നിന്നുള്ള യാത്രാസംഘം


മൂന്നാര്‍: മൂന്നാര്‍ വട്ടവട റോഡില്‍ കുണ്ടള ഡാമിന് സമീപം പുതുക്കുടിയില്‍ വെച്ച് വടകരയില്‍ നിന്നുള്ള വിനോദയാത്രാ സംഘം അപകടത്തില്‍പ്പെട്ടു. വടകര സ്വദേശികള്‍ യാത്ര ചെയ്ത ട്രാവലറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണതാണ് അപകടകാരണം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരമെങ്കിലും ഒരാള്‍ വാഹനത്തില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

സംസ്ഥാനത്തൊട്ടാകെ മഴ കനക്കുന്ന സാഹചര്യമാണുള്ളത്. ഇടുക്കി അടക്കം പലയിടങ്ങളിലും ഇടിയോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതായി നോരത്തേ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ശക്തികൂടിയതുകൊണ്ട് വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ട്. നിലവിലെ കാലാവസ്ഥ പരിഗണിച്ച് കേരളാ തീരത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Summary: A traveling group from Vadakara met with an accident in the landslide in Munnar.