‘ജീവിക്കുന്നു, ഞങ്ങളിലൂടെ…’; കൊയിലാണ്ടിയിൽ പി.കെ.ശങ്കരൻ അനുസ്മരണം


കൊയിലാണ്ടി: ദീർഘകാലം കോഴിക്കോട് ജില്ലയിലെ കർഷക പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന പി.കെ.ശങ്കരനെ അനുസ്മരിച്ച് സി.പി.എം. രാവിലെ സ്മൃതിമണ്ഡപത്തിൽ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.മുഹമ്മദ് പുഷ്പചക്രവും ജില്ലാ കമ്മിറ്റി അംഗം പി.വിശ്വൻ മാസ്റ്റർ പതാക ഉയർത്തി.

ജില്ലാ കമ്മിറ്റി അംഗം കെ.ദാസൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എ.എം.സുഗതൻ മാസ്റ്റർ, കെ.ഷിജു മാസ്റ്റർ, ആർ.കെ.അനിൽകുമാർ, കെ.രമേശൻ എന്നിവർ സംസാരിച്ചു. സംഘാടക സമതി കൺവീനർ എം.കെ.സതീഷ് സ്വാഗതവും ചെയർപേഴ്സൺ പി.വി.മാധവൻ അധ്യക്ഷതയും വഹിച്ചു.

കേരള കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ പരിപാടിക്കൊപ്പം ക്ഷീരകർഷക സംഗമവും നടന്നു. ഓൾ ഇന്ത്യ കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം പി.വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.ഷിജു അധ്യക്ഷനായി.

‘ക്ഷീരകര്‍ഷക സംഘങ്ങള്‍, കടമകള്‍’ എന്ന വിഷയത്തില്‍ മില്‍മ ഡയറക്ടര്‍മാരായ ശ്രീനിവാസന്‍ മാസ്റ്റര്‍, പി.ടി.ഗിരീഷ്, കെ.കെ.അനിത ക്ലാസ്സ് നടത്തി. ജില്ലാ ആസൂത്രണ സമിതി അംഗം എ.സുധാകരന്‍, പി.കെ.ഭരതന്‍, പി.സി.സതീഷ് ചന്ദ്രൻ എന്നിവര്‍ സംസാരിച്ചു. ഏരിയാ പരിധിയിലെ ക്ഷീരകര്‍ഷകര്‍ സംഗമംത്തില്‍ പങ്കെടുത്തു. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ യോഗത്തിൽ ചര്‍ച്ച ചെയ്തു.