200 മീറ്റർ ഓടിത്തോൽപ്പിച്ചത് ഏഴാം ക്ലാസിൽ ഒപ്പം പഠിച്ച രാധയെന്ന് സ്വീകരണവേദിയിൽ പി.ടി.ഉഷ, പറഞ്ഞ ഉടൻ വേദിയിലെത്തി ബാല്യകാല സ്നേഹിത രാധ; ‘കഥ പറയുമ്പോൾ’ സിനിമയിലെ രംഗം പയ്യോളിയിൽ അരങ്ങേറിയപ്പോൾ (വീഡിയോ കാണാം)
പയ്യോളി: ശ്രീനിവാാസനും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച് സൂപ്പർഹിറ്റായ ചിത്രമാണ് കഥ പറയുമ്പോൾ. സാധാരണക്കാരനായ ബാർബർ ബാലനും സിനിമാ നടൻ അശോക് രാജുമാണ് പ്രധാന കഥാപാത്രങ്ങൾ. സിനിമയിലെ പ്രാധാന ഭാഗങ്ങളിലൊന്നാണ് ക്ലെെമാക്സ് സീനിൽ തന്റെ ബാല്യകാല സുഹൃത്തിനെ കുറിച്ച് അശോക് വിവരിക്കുന്നത്. തന്റെ കളിക്കൂട്ടുകാരനായായിരുന്ന ബാർബർ ബാലനേക്കുറിച്ചും തന്റെ ബാല്യകാലത്തെ കുറിച്ചും ഒരു പ്രസംഗ സീനിലൂടെ വിവരിക്കുന്ന ആ രംഗങ്ങൾ കണ്ണുനീർ പൊഴിക്കാതെ കണ്ടു തീർക്കാൻ കഴിയില്ല.
സിനിമയിലെ ഈ രംഗത്തിന്റെ തനിയാവർത്തനത്തിനാണ് കഴിഞ്ഞ ദിവസം പയ്യോളി പെരുമാ ഓഡിറ്റോറിയവും സാക്ഷ്യം വഹിച്ചത്. ഇവിടത്തെ കഥാപാത്രങ്ങൾ മറ്റാരുമല്ല, പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന ഒളിമ്പ്യൻ പി.ടി ഉഷയും രാധയുമാണ്. എം.പി യായി തിരഞ്ഞെടുക്കപ്പെട്ട പി.ടി ഉഷയ്ക്ക് പൗരാവലി നൽകിയ സ്വീകരണത്തിലാണ് കൗതുകമുണർത്തിയ സംഭവ വികാസങ്ങൾ അരങ്ങേറിയത്.
ആദരിക്കൽ ചടങ്ങിൽ തന്റെ ബാല്യകാലത്തെ മത്സരത്തെ കുറിച്ചും അതിൽ തന്നെ പിന്നിലാക്കി ഓടിയ പെൺകുട്ടിയെ കുറിച്ചും ഉഷ പറഞ്ഞു. തന്നെ പണ്ട് സബ് ജില്ലാ സ്കൂൾ ഓട്ട മത്സരത്തിൽ ഓടി തോൽപ്പിച്ച ഒരു രാധയെ കുറിച്ചാണ് ഉഷ അനുസ്മരിച്ചത്. യാഥൃശ്ചികമെന്നോണം രാധയും പിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. തന്നെ പറ്റി പറയുന്നത് കേട്ട രാധ സ്റ്റേജിലേക്ക് കയറി വരികയായിരുന്നു. സൗഹൃദത്തിന്റെ അപൂർവ്വ നിമിഷങ്ങൾക്കാണ് പിന്നീട് വേദിയും ജനങ്ങളും സാക്ഷ്യം വഹിച്ചത്.
വീഡിയോ കാണാം: