കൊയിലാണ്ടി ന്യൂ വേള്‍ഡ് ജിമ്മിന്റെ സ്ഥാപകനും മിസ്റ്റര്‍ കോഴിക്കോടുമായിരുന്ന കെ.സജീവന്‍ അന്തരിച്ചു


കണ്ണൂര്‍: കൊയിലാണ്ടിയിലെ ന്യൂ വേള്‍ഡ് ജിമ്മിന്റെ സ്ഥാപകന്‍ കെ.സജീവന്‍ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു. നിരവധി തവണ മിസ്റ്റര്‍ കോഴിക്കോട് പട്ടം നേടിയിട്ടുണ്ട്. കൂടാതെ മിസ്റ്റര്‍ കണ്ണൂര്‍, മിസ്റ്റര്‍ കേരള, മിസ്റ്റര്‍ സൗത്ത് ഇന്ത്യ, മിസ്റ്റര്‍ ഇന്ത്യ റണ്ണേഴ്‌സ് അപ്പ് ചാമ്പ്യന്‍ എന്നീ പട്ടങ്ങളും കരസ്ഥമാക്കിയിരുന്നു.

ശരീര സംരക്ഷണത്തിലും ഫിറ്റ്നസിലും ശ്രദ്ധിച്ചിരുന്ന കൊയിലാണ്ടിക്കാരുടെ ഒരുകാലത്തെ ഹീറോ ആയിരുന്നു സജീവൻ.

കണ്ണൂര്‍ ജില്ലയിലെ താണയിലെ മുന്‍സിപ്പല്‍ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം.

പരേതനായ ചന്ദ്രന്റെയും വിലാസിനിയുടെയും മകനാണ്.

ഭാര്യ: പ്രിയ.

മക്കള്‍: സഞ്ജയ്, സഞ്ജന.

സഹോദരങ്ങള്‍: രാജീവന്‍, ചിത്ര.

Summery: Koyilandy New World gym founder and Mister Kozhikode, Mister Kannur, Mister Kerala, Mister South India, Mister India runner-up K Sajeevan passed away.