കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി


കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. ബസ് ഡ്രൈവറായ സനലിന്റെ ബൈക്കാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ ബസ് സ്റ്റാന്റ് പരിസരത്ത് നിർത്തിയിട്ടതായിരുന്നു.

ചുവപ്പും കറുപ്പും നിറമുള്ള KL-47-A-1825 ഹീറോ ഹോണ്ട പാഷന്‍ പ്ലസ് ബൈക്കാണ് മോഷണം പോയത്. രാവിലെ പതിനൊന്ന് മണിയോടെയാണ് ബൈക്ക് നഷ്ടപ്പെട്ടതായി മനസിലായത്. കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

ബൈക്കിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9074641874 എന്ന നമ്പറിലോ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക.