കൊയിലാണ്ടിയെ ഇളക്കിമറിച്ച് ഏകദിന സെവൻസ് ഫുട്ബോൾ; ആവേശകരമായ പോരാട്ടത്തിനൊടുവിൽ പി.ഗോവിന്ദൻ മാസ്റ്റർ സ്മാരക ഫുട്ബോൾ ടൂർണമെന്റ് ചാമ്പ്യന്മാരായി സിയാഗ തേക്കുംകുറ്റി


Advertisement

കൊയിലാണ്ടി: സഖാവ് പി.ഗോവിന്ദന്‍ മാസ്റ്റര്‍ അനുസ്മരണത്തിന്‍റെ ഭാഗമായി ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ഈസ്റ്റ്‌ മേഖല കമ്മറ്റിഏകദിന സെവന്‍സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ടൂര്‍ണമെന്‍റ് ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ. ജി.ലിജീഷ് ഉദ്ഘാടനം ചെയ്തു.

Advertisement

ആവേശോജ്വലമായ മത്സരത്തില്‍ പി.ഗോവിന്ദൻ മാസ്റ്റർ സ്മാരക വിന്നേഴ്സ് റോളിംഗ് ട്രോഫി സിയാഗ തേക്കുംകുറ്റി സ്വന്തമാക്കി. പിലാക്കാട്ട് മീത്തൽ ഗോപാലേട്ടൻ സ്മാരക റണ്ണേഴ്സ് ട്രോഫി ന്യൂബ്രദേഴ്‌സ് എലത്തൂരും കരസ്ഥമാക്കി.

Advertisement

കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ:കെ.സത്യൻ വിജയികൾക്കുള്ള സമ്മാനങ്ങള്‍ നല്‍കി. മേഖല പ്രസിഡന്റ് നീരജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മേഖല സെക്രട്ടറി ജിൻഷിൻ സ്വാഗതവും ലിനീഷ് നന്ദിയും പറഞ്ഞു.

കർഷകസംഘം ജില്ലാ ട്രഷറർ കെ ഷിജുമാസ്റ്റർ, ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി എം.ബാലകൃഷ്ണൻ, ബ്ലോക്ക്‌ കമ്മിറ്റി അംഗം ഫർഹാൻ, പി.കെ.ഭരതൻ, ഉണ്ണി ചാമരി, എ.കെ.അനിൽ കുമാർ, പി.ടി.സുരേന്ദ്രൻ, സനൽകുമാർ, അജയ് സുന്ദർ, അശ്വിൻ.സി.കെ, ജ്യോതിഷ്, ജിബിലേഷ്, അഭി, റോഷിത്ത് എന്നിവർ പങ്കെടുത്തു.

Advertisement