മുചുകുന്ന് സെന്ററിലെ ആദ്യകാല വ്യാപാരിയായിരുന്ന ചെറുമാവര കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് ചെറുമാവര കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. മുചുകുന്ന് സെന്ററിലെ ആദ്യകാല വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു.

ഭാര്യ: ഓമന അമ്മ.

മക്കൾ: പ്രശാന്തി, പ്രതീശൻ (വിമുക്തഭടൻ).

മരുമക്കൾ: ഗംഗാധരൻ, രശ്മി.

സഹോദരങ്ങൾ: ദാമോദരൻ നായർ, ചിരുതക്കുട്ടി അമ്മ, ജാനകി അമ്മ, പരേതരായ ഗോപാലൻ നായർ, നാരായണൻ നായർ.

സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് വീട്ടുവളപ്പിൽ നടക്കും.