തിരമാലയ്‌ക്കൊപ്പം തീരത്തെത്തിയ മത്തി വാരി കൂട്ടി നാട്ടുകാര്‍, പയ്യോളി കടപ്പുറത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ചാകര


Advertisement

പയ്യോളി: കടപ്പുറത്ത് തുടര്‍ച്ചയായ മത്തി ചാകര. കരയോട് ചേര്‍ന്ന് മണിക്കൂറുകളോളമാണ് ചാകര നീണ്ടു നിന്നത്. മത്തി തീരത്തെത്തിയതോടെ നിരവധി പേരാണ് കടല്‍ തീരത്ത് എത്തിയത്. പയ്യോളി കുറുമ്പ ക്ഷേത്രത്തിനടുത്താണ് ഇന്ന് ചാകര കാണപ്പെട്ടത്.

Advertisement

ഇന്നലെയും പയ്യോളി കടപ്പുറത്ത് മത്തി അടിഞ്ഞിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയും ഇന്ന് രാവിലെയും ആണ് ചാകര ഉണ്ടായത്. സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും ചാകര ഉണ്ടെന്നറിഞ്ഞതോടെ നിരവധി പേരാണ് കടപ്പുറത്ത് എത്തിയത്. ചാക്കുകണക്കിന് മത്തിയാണ് ഓരോരുത്തരും വാരിക്കൂട്ടിയത്.

Advertisement

മലബാറിന്റെ തീരങ്ങളില്‍ മത്തി കരയിലേക്ക് എത്തിന്നത് നിത്യ സംഭവമായി മാറുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കൊയിലാണ്ടി തീരത്തും സമാനമായ കാഴ്ച ഉണ്ടായിരുന്നു.

 

Advertisement

summary: Payyoli beach for the second day in fish row