റീച്ചാർജ് ചെയ്യുമ്പോൾ 28 ദിവസത്തെ കാലാവധിയേ ഉള്ളൂ എന്ന പരാതി ഇനിയില്ല; 30 ദിവസത്തേക്കായുള്ള പ്ലാനുകൾ അവതരിപ്പിച്ച് ടെലകോം കമ്പനികൾ, നടപടി ട്രായിയുടെ ഇടപെടലിനെ തുടർന്ന്


Advertisement

ന്യൂഡല്‍ഹി: മാസത്തില്‍ 30, 31 ദിവസം. എന്നാല്‍ ഫോണ്‍ റീചാര്‍ജ് ചെയ്താലോ 28 ദിവസം മാത്രം കിട്ടും. ഇത് എല്ലാവരുടെയും പരാതിയായിരിക്കും. എന്നാല്‍ ഇതിനൊരു പരിഹാരവുമായി വരുകയാണ് രാജ്യത്തെ ടെലികോം കമ്പനികള്‍.

Advertisement

30 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിയെ തുടര്‍ന്നാണ് കമ്പനികള്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം എല്ലാ മാസവും ഒരേ ദിവസം പുതുക്കാന്‍ സാധിക്കുന്ന റീച്ചാര്‍ജ് പ്ലാനുകളും കമ്പനികള്‍ അവതരിപ്പിച്ചു.

Advertisement

കമ്പനികളെല്ലാം ഒരുമാസത്തെ പ്ലാന്‍ എന്ന പേരില്‍ 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളാണ് ഇതുവരെ ലഭ്യമാക്കിയിരുന്നത്. എന്നാല്‍ ഈ രീതിയില്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു വര്‍ഷം 13 മാസം റീച്ചാര്‍ജ് ചെയ്യേണ്ടി വരും. ഇങ്ങനെ ഒരു വര്‍ഷം ഒരു മാസത്തെ അധിക ലാഭം കമ്പനികള്‍ ഉണ്ടാക്കുന്നതിനെതിരെ ഉപഭോക്താക്കളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. ഇത് പരിഗണിച്ചാണ് കമ്പനികള്‍ 30 ദിവസം വാലിഡിറ്റിയുള്ളതും അല്ലെങ്കില്‍ മാസം ഒരേ ദിവസം പുതുക്കാന്‍ സാധിക്കുന്നതുമായ ഒരു റീച്ചാര്‍ജ് പ്ലാനെങ്കിലും ലഭ്യമാക്കണമെന്ന് ട്രായ് നിര്‍ദേശിച്ചത്.

Advertisement

അതേസമയം 30 ദിവസവും, 31 ദിവസവും മാറി മാറി വരുന്ന മാസങ്ങളില്‍ കൃത്യമായൊരു തീയ്യതി നിശ്ചയിക്കാന്‍ സാധിക്കില്ല. ഫെബ്രുവരിയില്‍ 28 ദിവസങ്ങളും 29 ദിവസങ്ങളും മാറി വരാറുണ്ട്. ഈ പ്രശ്നം നേരിടാന്‍ എല്ലാ മാസവും അവസാന ദിവസം പുതുക്കാന്‍ സാധിക്കുന്ന പ്ലാനുകള്‍ വേണമെന്നും ട്രായ് നിര്‍ദേശിച്ചു.

summary: telecom companies have introduced recharge plans with 30 days validity