പയ്യോളിയിലെ കുരുന്ന് ഗായകന് തിക്കോടിയന്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സ്വീകരണം, ഫ്‌ളവേഴ്‌സ് ടോപ്പ് സിങ്ങര്‍ സീസണ്‍ 2 വിജയി ശ്രീ നന്ദിന് സ്‌കൂളിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് സഹപാഠികളും അധ്യാപകരും


Advertisement

പയ്യോളി: സ്വരമാധുര്യത്തില്‍ കേള്‍വിക്കാരുടെ മനം കവര്‍ന്ന പയ്യോളിക്കാരന് തിക്കോടിയന്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സ്വീകരണം. ഫ്‌ളവേഴ്‌സ് ടോപ്പ് സിങ്ങര്‍ സീസണ്‍ 2 വിജയി ശ്രീ നന്ദന്‍ ഇന്ന് നാടിന്റെ സ്റ്റാറാണ്.

Advertisement

അസാമാന്യമായി അനന്യമായ വളര മധുരമായ ശബ്ദത്തില്‍ രാഗാര്‍ദ്രമായി നല്ല ഒരുപാട് ഗാനങ്ങള്‍ പാടിയ ശ്രീനന്ദ് അതിമനോഹരമായ പ്രകടനമാണ് ടോപ്പ് സിങ്ങറില്‍ കാഴ്ച വെച്ചത്. പലപാട്ടുകള്‍ക്കും ജഡ്ജസിന്റെയും പ്രേഷകരുടെയും പ്രശംസ പിടിച്ചുപറ്റാനും ശ്രീനന്ദിന് കഴിഞ്ഞു.

Advertisement

സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ കെ.പ്രദീപന്‍, ഹെഡ് മാസ്റ്റര്‍ കെ.എന്‍.ബിനോയ് കുമാര്‍, പി.ടി.എ പ്രസിഡണ്ട് ബിജു കളത്തില്‍ എന്നിവര്‍ മാലയും ബൊക്കയും നല്‍കി ശ്രീനന്ദിനെ സ്വീകരിച്ചു.

Advertisement

എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് എന്നിവര്‍ അഭിവാദ്യം ചെയ്തു. ബാന്റ് വാദ്യങ്ങളോടു കൂടിയാണ് ശ്രീ നന്ദനെ സ്‌കൂളിലേക്ക് വരവേറ്റത്. പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.പി.ഗിരീഷ് കുമാര്‍, അജ്മല്‍ മാടായി, സജീഷ് കുമാര്‍, ഡെപ്യൂട്ടി എച്ച്.എം ശ്രീധരന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി അനിത ടീച്ചര്‍, പ്രേമന്‍ മാസ്റ്റര്‍, സുനില്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

summary: Thikotian Memorial Govt: Higher Secondary School’s Welcome for child Singer of Payyoli sre nandh