ഗുജറാത്തിൽ ടയർ ജോലി ചെയ്തിരുന്ന കൊയിലാണ്ടി മേലൂർ പാലോളി കണ്ടി ഉണ്ണി നായർ അന്തരിച്ചു


കൊയിലാണ്ടി: മേലൂർ പാലോളി കണ്ടി ഉണ്ണി നായർ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഗുജറാത്തിൽ ടയർ ജോലി ആയിരുന്നു.

പരേതരായ നാരായണൻ നായരുടെയും അമ്മു അമ്മയുടെയും മകനാണ്.

ഭാര്യ: വത്സല.

മക്കൾ: ഉഷിത, ഉഭിത, ഉഭീഷ് (സി.ഐ.എസ്.എഫ്, നെയ് വേലി).

മരുമക്കൾ: പ്രജീഷ്, ഷാലു, വിനയ.

സഞ്ചയനം തിങ്കളാഴ്ച നടക്കും.