കീഴ്പ്പയ്യൂര്‍ കണ്ണമ്പത്ത്കണ്ടി ഫാത്തിമ അന്തരിച്ചു


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ പരേതനായ ഏരത്തുകണ്ടി സൂപ്പിയുടെ ഭാര്യ കണ്ണമ്പത്ത്കണ്ടി ഫാത്തിമ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍മെമ്പറും, കീഴ്പ്പയ്യൂര്‍ മഹല്ല് കമ്മിറ്റി ട്രഷററുമായ കണ്ണമ്പത്തുകണ്ടി അമ്മത് ഏക മകനാണ്. മരുമകള്‍ ജമീല തയ്യുള്ളതില്‍.

സഹോദരങ്ങള്‍: കുഞ്ഞയിശ ചെറിയനല്ലൂര്‍(തിരുവള്ളൂര്‍), അബ്ദുറഹിമാന്‍ പട്ടേരിമണ്ണില്‍(മുയിപ്പോത്ത്), പരേതനായ പട്ടോനകണ്ടി മൊയ്തീന്‍(കീഴ്പ്പയ്യൂര്‍), കുഞ്ഞബ്ദുള്ള തിയ്യര്‍കണ്ടി(മേപ്പയ്യൂര്‍), കദീശ.