ഇനിമുതല്‍ ‘താഴ്മയായി’ അപേക്ഷിക്കേണ്ടതില്ല; അപേക്ഷിക്കുകയോ അഭ്യര്‍ത്ഥിക്കുകയോ ചെയ്താല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സര്‍ക്കാരില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഇനിമുതല്‍ ‘താഴ്മയായി’ എന്ന പദം വേണ്ട. ഈ പദം ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കു നല്കുന്ന അപേക്ഷാ ഫോമുകളില്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് എഴുതേണ്ടതില്ല. ‘അപേക്ഷിക്കുന്നു’, അല്ലെങ്കില്‍ ‘അഭ്യര്‍ത്ഥിക്കുന്നു’ എന്ന് മാത്രം ഉപയോഗിച്ചാല്‍ മതിയാവും.
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഇക്കാര്യത്തില്‍ വകുപ്പു തലവന്മാര്ക്ക് നിര്‍ദ്ദേശം നല്കി.
summary: The government suggested that it is enough to apply or request