കോഴിക്കോട് ജില്ലയില്‍ നാളെ യെല്ലോ അലേര്‍ട്ട്; സംസ്ഥാനത്ത് നാല് ദിവസം കൂടി വ്യാപക മഴക്ക് സാധ്യത
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ യെല്ലോ അലേര്‍ട്ട്. സംസ്ഥാനത്ത് നാല് ദിവസം കൂടി വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
തെക്ക് പടിഞ്ഞാറന്‍ ബിഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിരക്കുന്നു. ഇതിന്റെ ഫലമായാണ് കേരളത്തില്‍ വ്യാപക മഴക്ക് സാധ്യത.
നാളെ കോഴിക്കോട് ഉള്‍പ്പെടെ ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ജില്ലകള്‍ വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം. കഴിഞ്ഞ ദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.
മറ്റ് ദിവസങ്ങളിലെ യെല്ലോ അലര്‍ട്ട്
30-08-2022: എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം
31-08-2022: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം
summary: kozhikode district is on yellow alert tomorrow, four more days are also rain in kerala