പതിവുപോലെ കാർഡുമായി എ.ടി.എമ്മിൽ പോയി പണം പിൻവലിക്കാമെന്ന് കരുതി ഓടണ്ട, പണിപാളും; എടിഎമ്മിൽ നിന്ന് പണമെടുക്കാൻ ഒ.ടി.പി നൽകണം, വിശദമായി നോക്കാം
കോഴിക്കോട്: എടിഎമ്മിൽ പോയി പിൻ നമ്പറടിച്ചാൽ വേഗത്തിൽ പണമെടുക്കാമെന്ന് കരുതി ഇനി എടിഎമ്മുകളിലേക്ക് ചെന്നാൽ പണി പാളും. സുരക്ഷയുടെ ഭാഗമായാണ് എ.ടി.എം ഇടപാടിൽ മാറ്റം വരുന്നത്. പുതിയ തീരുമാനം പ്രകാരം എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു ഒടിപി കൂടി നൽകേണ്ടി വരും. ഇത് നൽകിയാലാണ് പണം പിൻവലിക്കാൻ സാധിക്കുക.
പുതിയ തീരപമാനപ്രകാരം നിലവിലെ പ്രക്രിയയിൽ പറയത്തക്ക മാറ്റങ്ങളില്ല. എന്നാൽ പണം വരുന്നതിന് മുൻപ് ഉപഭോക്താവിന്‍റെ ബാങ്കുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേയ്ക്ക് ഒരു ഒടിപി വരും. ഈ ഒടിപി എടിഎം മെഷീനിൽ നൽകിയാൽ മാത്രമേ പണം വരികയുള്ളു. എല്ലാ ട്രാൻസാക്ഷനും ഇത്തരത്തിൽ ഒടിപി നൽകേണ്ടതില്ല. പതിനായിരം രൂപയ്ക്ക് മുകളിലുള്ള പിൻവലിക്കലുകൾക്ക് മാത്രം ഒടിപി നൽകിയാൽ മതി.
പുതിയ മാറ്റം വരുന്നതോടെ ഓൺലൈൻ പണത്തട്ടിപ്പ് ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കുമെന്നും അവരുടെ അനുവാദമില്ലാതെ പണം നഷ്ടപ്പെടില്ലെന്നും ബാങ്ക് പറയുന്നു.
Summary: OTP is required to withdraw money from sbi ATM