ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്! കൊയിലാണ്ടി ഗവ റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ അധ്യാപക നിയമനം


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി ഗവ റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ അധ്യാപക ഒഴിവ്. കരാറടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. സംഗീതം, പ്രവർത്തി പരിചയം എന്നീ വിഷയങ്ങളിലേക്കാണ് നിയമനം.

Advertisement

ഓഗസ്റ്റ് എട്ടിന് രാവിലെ 10.30ന് സംഗീത അധ്യാപക നിയമനത്തിനും, ഉച്ചക്ക് രണ്ട് മണിക്ക് പ്രവർത്തി പരിചയ അധ്യാപക നിയമനത്തിനും അഭിമുഖം നടത്തും.

Advertisement

യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ ഹാജരാകണം എന്ന് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9400 866 043, 9497216061.

Advertisement