ഒ​മാ​നി​ലും യു.​എ.​ഇ​യി​ലും ജോ​ലി ചെ​യ്യാ​ന്‍ പ​റ്റു​ന്ന മൂ​ന്നു​ല​ക്ഷം രൂപ ‘വിലയുള്ള’ വിസ നൽകി യു.​എ.​ഇ​യി​ലെലെത്തിച്ചു; ജോലി ഒരുക്കാതെ ഏജന്റ് മുങ്ങി; നാലു വർഷത്തെ നിസ്സഹായാവസ്ഥയ്ക്കൊടുവിൽ അ​ത്തോ​ളി സ്വ​ദേ​ശി​നിയ്ക്ക് രക്ഷകരായി സാമൂഹിക പ്രവർത്തകർ


അത്തോളി: ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദേശത്ത് അകപ്പെട്ടു പോയ അത്തോളി സ്വദേശിനിക്ക് രക്ഷകരായി സാമൂഹ്യ പ്രവർത്തകർ. പരിചയമില്ലാത്ത നാട്ടിൽ നിസ്സഹാവസ്ഥയുടെ പടുകുഴിയിൽ നിന്ന് ഏറെ കഷ്ടപാടുകൾക്കൊടുവിൽ അത്തോളി സ്വദേശിനി ഷെ​ക്കീ​നയാണ് ഒടുവിൽ നാടണഞ്ഞത്.

നാലു വർഷങ്ങൾക്ക്‌ മുൻപ് 2018ലാ​ണ്​ ഷെ​ക്കീ​ന നാ​ട്ടി​ലു​ള്ള ഏ​ജ​ന്‍റ്​ മു​ഖേ​ന ഒ​മാ​നി​ല്‍ എ​ത്തു​ന്ന​ത്. ഒ​മാ​നി​ലും യു.​എ.​ഇ​യി​ലും ജോ​ലി ചെ​യ്യാ​ന്‍ പ​റ്റു​ന്ന ഫ്രീ​വി​സ എന്ന്​ പ​റ​ഞ്ഞാ​ണ്​ ഒ​മാ​നി​ലെ​ത്തി​ച്ച​ത്. വിസയ്ക്കായി ഇവരുടെ കയ്യിൽ നിന്ന് ​ മൂ​ന്നു​ല​ക്ഷം രൂപയും തട്ടിയെടുത്തിരുന്നു.

എന്നാൽ പാ​സ്പോ​ര്‍​ട്ടോ വി​സ​യോ മ​റ്റു രേ​ഖ​ക​ളോ ഒ​ന്നു​മി​ല്ലാ​തെ ഷെ​ക്കീ​ന​യെ ഏ​ജ​ന്‍റ്​ അ​ന​ധി​കൃ​ത​മാ​യി യു.​എ.​ഇ​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഒടുവിൽ ​ജോ​ലി ശ​രി​യാ​കാ​തെ വ​ന്ന​പ്പോ​ള്‍ ഏ​ജ​ന്‍റി​നെ ബ​ന്ധ​​പ്പെ​ട്ടു. എന്നാൽ ഏജന്റിനോടൊപ്പമുണ്ടായിരുന്ന ആൾ ഇവരെ രേഖകളൊന്നുമില്ലാതെ യു.എ.ഇ യിൽ എത്തിക്കുകയായിരുന്നു. ഭാ​ഷ​യോ നി​യ​മ​മോ ഒ​ന്നും അ​റി​യാ​ത്ത ഷെ​ക്കീ​ന യു.എ.യിൽ അകപ്പെട്ടു പോയി.

യു.​എ.​ഇ​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി ഒരു വീട്ടിൽ വീ​ട്ടു​ജോ​ലി ചെ​യ്ത്​ ജീവിക്കുകയായിരുന്നു. എ​ന്നാ​ല്‍, പാ​സ്​​പോ​ര്‍​ട്ടോ മ​റ്റു അ​നു​ബ​ന്ധ രേ​ഖ​ക​ളോ ഇ​ല്ലാ​തെ അവിടെ തുടരുന്നതിനാൽ നി​യ​മ പ്ര​തി​സ​ന്ധി​യി​ല്‍ അകപെടുകയായിരുന്നു.

ഏജന്റിനാൽ ചതിക്കപെട്ടന്നു മനസ്സിലകാക്കുകയും ഇ​വ​രു​ടെ നി​സ്സ​ഹാ​യാ​വ​സ്ഥ അറിയുകയും ചെയ്ത സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ലാം പാ​പ്പി​നി​ശ്ശേ​രിയാണ് ഒടുവിൽ രക്ഷകനായത്. ഇദ്ദേഹം ബി.​എ​ല്‍.​എ​സ് സെ​ന്‍റ​റു​മാ​യി ബന്ധപ്പെടുകയും എ​മ​ര്‍​ജ​ന്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങു​ക​യും ദു​ബൈ എ​മി​ഗ്രേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഔ​ട്ട്പാ​സ് ത​ര​പ്പെ​ടു​ത്തു​ക​യും ചെയ്യുകയായിരുന്നു.

സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രാ​യ ഷീ​ജ ഷെ​ഫീ​ഖ്, ഭ​ര്‍​ത്താ​വ്​ അ​ന്‍​വ​ര്‍ ഷെ​ഫീ​ഖ് എന്നിവരാണ് ഇവർക്ക് നാ​ട്ടി​ലേ​ക്കു​ള്ള ടി​ക്ക​റ്റ്​ ഒരുക്കിയത്. ശേ​ഷം ഷീ​ജ​യും ദി​ല്‍​ന, ഫാ​സി, ജി​ഷ, മ​ഞ്ജു, സ​ജ​ന, ഷി​നി എ​ന്നി​വ​രു​മു​ള്‍​പ്പെ​ടു​ന്ന വ​നി​ത കൂ​ട്ടാ​യ്മ ടി​ക്ക​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സാമ്പത്തിക സ​ഹാ​യം ന​ല്‍​കി. ദുബായിലുള്ള ഒരു പറ്റം നല്ല മനസ്സുകളുടെ സഹായത്തോടെ ഒടുവിൽ ഷെ​ക്കീ​ന നാട്ടിലെത്തി. അത്തോളിയുടെ സുരക്ഷിതത്തത്തിലേക്ക്.