സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടയിൽ കാണാതായ മുചുകുന്ന് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനെ കണ്ടെത്തി
മുചുകുന്ന്: കാണാതായ ചിങ്ങപുരം സി.കെ.ജി ഹയർ സെക്കൻഡറി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി. കണ്ണൂരിൽ നിന്ന് കണ്ടെത്തിയതായാണ് കൊയിലാണ്ടി പോലീസിന് വിവരം ലഭിച്ചതെന്ന് ബന്ധുക്കൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കണ്ണൂരിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണിവർ.
മുചുകുന്ന് പടിഞ്ഞാറെ അണ്ടലം കണ്ടി മോഹനന്റെ മകൻ സച്ചിനെയാണ് കാണാതായത്. ഇന്ന് വൈകിട്ട് സ്കൂളിൽ നിന്ന് വരുന്ന വഴിയാണ് കാണാതായത്.
കണ്ണൂർ ബസ് സ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി ഇപ്പോൾ കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷനിൽ ഉണ്ട്
‘സ്കൂൾ ബസ്സിലാണ് സ്ഥിരമായി വീട്ടിൽ വരുന്നത്. ഇന്ന് വൈകിട്ട് നാലേ മുക്കാലോടെ ബിഗ് ബസാറിന്റെ സമീപത്തെത്തിയപ്പോൾ അവിടെ ഇറങ്ങണമെന്നു കുട്ടി പറഞ്ഞതായി ഡ്രൈവർ അറിയിച്ചെന്ന് പിതാവിന്റെ സുഹൃത്ത് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. മുൻപ് പഠിച്ച സ്കൂളിൽ സർട്ടിഫിക്കറ്റ് നല്കാൻ പോകണമെന്ന് അച്ഛൻ പിന്നാലെ എത്തുമെന്നും പറയുകയായിരുന്നു എന്നും കുട്ടി പറഞ്ഞെന്നു ഡ്രൈവർ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മുചുകുന്ന് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനായ വിദ്യാർത്ഥിയെ കാണാനില്ല