കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡനം നടന്നത് സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ



കോഴിക്കോട്:
കാലിക്കറ്റ് സർവ്വകലാശാല ക്യാംപസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ സംഭവത്തിൽ സർവ്വകലാശാലയിലെ താത്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. വിമുക്ത ഭടന്‍ കൂടിയായ മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠൻ ഡ്യൂട്ടിക്കിടെയാണ് പെണ്കുട്ടിയെ പീഡിപ്പിച്ചത്. പരിസരത്തുള്ള സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല വളപ്പിലെത്തിയ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

തേഞ്ഞിപ്പാലത്തെ ഒരു സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കഴിഞ്ഞ ദിവസം ക്യാംപസ് ഭൂമിയിലൂടെ വീട്ടിലേക്ക് പോയിരുന്നു. ഇവരെ മണികണ്ഠന്‍ തടയുകയും തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍ ഈ പെണ്കുട്ടികളില്‍ ഒരാളെ മണികണ്ഠനെ പിന്നീട് തിരിച്ചു വിളിക്കുകയും പീഡിപ്പിക്കുയുമായിരുന്നു. 12 വയസ്സുള്ള പെണ്കുട്ടിയാണ് പീഡനത്തിന് ഇരയായത്.

സര്‍വ്വകലാശാലയില്‍ കരാര്‍ ജീവനക്കാരനാണ് മണികണ്ഠനെന്നും ഇയാളെ അടിയന്തരമായി സര്‍വ്വീസില്‍നിന്നും പുറത്താക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. നിലവില്‍ തേഞ്ഞിപ്പാലം പൊലീസിന്റെ കസ്റ്റഡിയിലാണ് മണികണ്ഠന്‍. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.