സി.പി.എം കൊലവിളി മുദ്രാവാക്യത്തിനെതിരെ തിക്കോടയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനെതിരെയും കേസ്; കേസെടുത്തത് നേതാക്കളടക്കം 42 പേര്‍ക്കെതിരെ
തിക്കോടി: സി.പി.എം നേതൃത്വത്തില്‍ കൊലവിളി മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രതിഷേധത്തിനെതിരെ തിക്കോടിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനെതിരെ പൊലീസ് കേസെടുത്തു. നേതാക്കളടക്കം 42 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ഐ.പി.സി 143, 147, 506, 153, 149 എന്നീ വകുപ്പുകള്‍ പ്രകാരം നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് പ്രകോപനം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. നേതാക്കളായ സന്തോഷ് തിക്കോടി, രാജീവന് കൊടലൂര്‍, കെ.പി.രമേശന്, ബിനു കാരോളി, ജയകൃഷ്ണന് ചെറുകുറ്റി, ലിഷ തിക്കോടി, സനീര്‍ വില്ലംകണ്ടി, ഉണ്ണിക്കൃഷ്ണന് വായാടി തുടങ്ങി കണ്ടാല്‍ അറിയാവുന്ന 42 പേര്‍ക്കെതിരെയാണ് കേസെടുത്തത്.