കൊയിലാണ്ടിയില്‍ വൈദ്യുതി പ്രതിസന്ധിക്ക് ഇനി എന്ന് പരിഹാരമുണ്ടാകും; സബ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം
കൊയിലാണ്ടി: കൊയിലാണ്ടിയിലെ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് ധർണ്ണ. സബ് സ്റ്റേഷന് സ്ഥാപിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് നഗരസഭക്കു മുന്നില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ധര്‍ണ നടത്തിയത്. കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ഒന്നര വർഷം മുൻപ് കൊയിലാണ്ടിയിൽ 110 കെ വി സബ്ബ് സ്റ്റേഷനുള്ള അനുമതി ലഭിച്ചിരുന്നു, എന്നാൽ ഇതുവരെയും അത് പ്രാവർത്തികമായിട്ടില്ല. ഉത്തരവാദിത്തപെട്ടവർ ഉടനടി ഇതിൽ നടപടിയെടുക്കണമെന്ന ആവശ്യവും സമരം ഉന്നയിച്ചു. നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റ് വി.വി.സുധാകരന് അധ്യക്ഷത വഹിച്ചു. പി.രത്നവല്ലി, സി.വി.ബാലകൃഷ്ണന്, കെ.വിജയന്, വി.പി.ഭാസ്കരന്, രാജേഷ് കീഴരിയൂര്‍, പി ദാമോദരന്‍, സി.ഗോപിനാഥ്, മനോജ് പറ്റുവളപ്പില്, കെ.പി വിനോദ് കുമാര്‍, കെ.അബ്ദുള്‍ ഷുക്കൂര്‍, പി.ടി ഉമേന്ദ്രന്‍,അജയ് ബോസ്, മോഹനന് നമ്പാട്ട്, ഗോവിന്ദന്‍കുട്ടി മനത്താനത്ത്, എന്‍.മുരളീധരന്, ഷബീര്‍ എളവന, കെ.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.