കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ പുനഃപ്രതിഷ്ഠാദിനം
കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ പുനഃപ്രതിഷ്ഠാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി നരിക്കുനി എടമന ഇല്ലത്ത് മോഹനൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ക്ഷേത്ര ചടങ്ങുകൾ.
മഹാഗണപതിഹോമം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് ഭഗവതിസേവ എന്നിവ നടന്നു. അഷ്ടബന്ധ നവീകരണ പുനഃപ്രതിഷ്ഠാദിനത്തിൽ നിരവധി പേരാണ് ക്ഷേത്രത്തിലെത്തി ചടങ്ങുകളിൽ പങ്കാളികളായത്. എസ്.ജി.ശ്രീജിത്തിൻ്റെ തായമ്പകയും പരിപാടിയുടെ മാറ്റ് കൂട്ടി.
ചിത്രം: പ്രതിഷ്ഠാദിനത്തിൻ്റെ ഭാഗമായി നടന്ന കൂട്ടപ്രാർത്ഥന.