പേരാമ്പ്രയില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ സ്ത്രീയുടെ മാല കവര്‍ന്നു; നഷ്ടപ്പെട്ടത് നാല് പവന്റെ മാല


 

Advertisement

 

പേരാമ്പ്ര: ബൈക്കിലെത്തിയ രണ്ട് പേര്‍ സ്ത്രീയുടെ മാല കവര്‍ന്നു. പേരാമ്പ്ര കക്കാട് എടവനക്കണ്ടി സി.കെ.ലീലയുടെ (62) നാലു പവനുള്ള സ്വര്‍ണ്ണമാലയാണ് മോഷണം പോയത്.

 

Advertisement

 

വ്യാഴാഴ്ച രാവിലെ 11:30 ഓടെയാണ് സംഭവം. കക്കാട് നിന്ന് വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ സ്റ്റീല്‍ ഇന്ത്യയ്ക്ക് സമീപത്ത് വച്ചാണ് മോഷ്ടാക്കള്‍ ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്നത്.

 

Advertisement

 

ബൈക്കിന് പിന്നിലിരുന്നയാളാണ് മാല പൊട്ടിച്ചത്. പിടിവലിക്കിടയില്‍ ലീല നിലത്തു വീണു. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement

[mid4