2022ൽ മാത്രം മൂന്ന് സ്ത്രീധന പീഡന മരണങ്ങൾ; 2021ൽ പത്തെണ്ണം; കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐയുടെ പ്രകടനം
കൊയിലാണ്ടി: സ്ത്രീധനത്തിന്റെ പേരിലുള്ള വിസ്മയയുടെ മരണത്തില്‍ ശരിയായ ദിശയില്‍ അന്വേഷണം നടത്തി പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയ അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്‍ നടപടിക്കും, കേരള സര്‍ക്കാറിനും കോടതി വിധിക്കും അഭിവാദ്യമര്‍പ്പിച്ച് ഡിവൈഎഫ്‌ഐ. സ്ത്രീധന ഭാരത്താല്‍ തൂങ്ങിയാടാനുള്ളതല്ല സ്ത്രീകളെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി.
2022ൽ മാത്രം മൂന്ന് സ്ത്രീധന പീഡന മരണങ്ങളുണ്ടായി . 2021ൽ പത്തു സ്ത്രീധന പീഡന മരണങ്ങളും. പ്രകടനം ജില്ല കമ്മിറ്റി അംഗം കെ കെ സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ദിനൂപ് സി.കെ അധ്യക്ഷത വഹിച്ചു. റിബിൻകൃഷ്ണ സ്വാഗതവും ടി കെ പ്രദീപ് നന്ദിയും രേഖപെടുത്തി.