കുറ്റ്യാടി സ്വദേശിനിയായ ബാസ്‌ക്കറ്റ്ബാള്‍ താരം കെ സി ലിതാരയുടെ മരണം: ദുരൂഹതയുടെ ചുരുളഴിക്കാന്‍ പുതിയ അന്വേഷണ സംഘം


Advertisement

പേരാമ്പ്ര: ബീഹാറില്‍ ആത്മഹത്യ ചെയ്ത കുറ്റ്യാടി സ്വദേശിനിയായ ബാസ്‌ക്കറ്റ്ബാള്‍ താരം കെ സി ലിതാരയുടെ മരണത്തെകുറിച്ച് അന്വേഷിക്കാന്‍ ബിഹാര്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. പാട്‌ന സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സഞ്ജയ് കുമാറിന്റഎ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും. പാട്‌ന സീനിയര്‍ എസ്പി എം എസ് ധില്ലന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.

Advertisement

കഴിഞ്ഞ മാസം 26 നാണ് ലിതാരയെ പട്‌നയിലെ ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യേണ്ട രീതിയിലുള്ള സാഹചര്യം ലിതാരക്കില്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ടീമിന്റെ കോച്ച് രവി സിംഗില്‍ നിന്ന് ലിത്താര അനുഭവിച്ച നിരന്തരമായ മാനസിക പീഡനമാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Advertisement

ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പട്‌ന രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മരണവുമായി ബന്ധപ്പെട്ട് ലിത്താരയുടെ ബന്ധുക്കളുടെ ആശങ്കയകറ്റാന്‍ സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു.

Advertisement