അയനിക്കാട് ഇടിമിന്നലേറ്റ് കറവപ്പശു ചത്തു
പയ്യോളി: അയനിക്കാട് ഇടിമിന്നലേറ്റ് പശു ചത്തു. കുന്നത്ത് ബിജുവിന്റെ കറവയുള്ള പശുവാണ് ചത്തത്. വെള്ളിയാഴ്ച രാത്രിയിലുണ്ടായ അതിശക്തമായ ഇടിമിന്നലിനെ തുടര്‍ന്നാണ് പശു ചത്തത്.
ഏതാണ്ട് രണ്ടരവയസ് പ്രായമുള്ളതാണ് പശു. രാത്രി പത്തരയ്ക്കും പതിനൊന്നുമണിയ്ക്കുമിടയിലായിരുന്നു സംഭവം. ഇടിമിന്നല്‍ കഴിഞ്ഞതിനു പിന്നാലെ പുറത്തിറങ്ങി നോക്കുമ്പോള്‍ പശു ആലയില്‍ വീണുകിടക്കുന്നതാണ് കണ്ടത്. മൃഗഡോക്ടര്‍ എത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം പശുവിനെ സംസ്കരിച്ചു.
[bot1]