പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി സലാലയിൽ വെടിയേറ്റ് മരിച്ച നിലയിൽ
പേരാമ്പ്ര: പേരാമ്പ്ര സ്വദേശി സലാലയിൽ വെടിയേറ്റ് മരിച്ച നിലയില്‍. പേരാമ്ബ്ര ചെറുവണ്ണൂര്‍ സ്വദേശി നിട്ടം തറമ്മല്‍ മൊയ്തീനാണ് മരിച്ചത്. സലായിലെ പള്ളിയിലാണ് വെടിയേറ്റ് മരിച്ചത്. സലാല സാദയിലെ ഖദീജ മസ്ജിദില്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്കായി നമസ്കാരത്തിനായി പള്ളിയില്‍ എത്തിയതായിരുന്നു മൊയ്തീന്.
അല്പ സമയത്തിനു ശേഷം ഇവിടെ എത്തിയ ആളാണ് മൊയ്തീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം വലിയൊരു തോക്കും കണ്ടെത്തി. എന്നാൽ കൃത്യമായ സംഭവമെന്താണെന്നോ ആരാണ് വെടി വെച്ചതെന്നോ വ്യക്തമല്ല. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഈ പള്ളിയില്‍ നമസ്കാരം നിര്‍ത്തി വെച്ചു.
ഭാര്യ: ആയിശ. മക്കള്‍: നാസര്‍, ബുഷ്റ, അഫ്സത്ത്. മരുമക്കള്‍: സലാം കക്കറമുക്ക.
സമീപത്ത് നിന്നും വലിയ തോക്കും കണ്ടെത്തി.
[bot1]