കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ചു; വയോധികന്‍ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ചേലിയ സ്വദേശിയായ വയോധികന് ദാരുണാന്ത്യം. അഹമ്മദ് കോയ (60) ആണ് മരിച്ചത്. ചായ കുടിക്കാനായി ആശുപത്രിയില്‍ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ ലോറിയിടിക്കുകയായിരുന്നു.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.