കേന്ദ്ര സര്‍ക്കാരിന്റെ നഷാ മുക്ത് ഭാരത് അഭിയാനിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ താല്‍പ്പര്യപത്രം ക്ഷണിച്ചു


ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണ പദ്ധതിയായ നഷാ മുക്ത് ഭാരത് അഭിയാനിന്റെ (എന്‍എംബിഎ) സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ കൈകാര്യം ചെയ്യുന്നതിന് താല്പര്യപത്രം ക്ഷണിച്ചു.

എംപാനല്‍ ചെയ്ത പരസ്യ ഏജന്‍സിക്കോ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പിനോ അപേക്ഷിക്കാം. എന്‍എംബിഎ ക്യാപയിന്‍ ഫലപ്രദമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്.


പൂര്‍ണ്ണമായ താല്‍പ്പര്യപത്രമാണ് (എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്) വേണ്ടത്. നിബന്ധനകള്‍ അറിയാന്‍ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2371911.