‘ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് കാരനായ ഗോഡ്‌സെ തന്നെ, ഞങ്ങള്‍ ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും’; കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി എസ്.എഫ്.ഐ


കൊയിലാണ്ടി: എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ കമ്മറ്റി ടൗണില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് കാരനായ ഗോഡ്‌സെ തന്നെ, ഞങ്ങള്‍ ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രകടനം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഗാന്ധിവധം സംബന്ധിച്ച വിവാദ പ്രസ്താവ്‌ന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.
എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഫര്‍ഹാന്‍ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറി നവ്‌തേജ് സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് അഭിനവ് അധ്യക്ഷത വഹിച്ചു.