‘കാവല്‍ക്കാരനെ ആരു കാക്കും’; കന്മന ശ്രീധരന് മാസ്റ്ററുടെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരം പ്രകാശനം ചെയ്തു
കൊയിലാണ്ടി: കന്മന ശ്രീധരന് മാസ്റ്ററുടെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരം ‘കാവല്‍ക്കാരനെ ആരു കാക്കും ‘ പ്രകാശിപ്പിച്ചു. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന് സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബിന് പുസ്തകം നല്‍കിയാണ് പ്രകാശിപ്പിച്ചത്.
കെ.കെ മുഹമ്മദ് അധ്യക്ഷനായി. ചടങ്ങില്‍ എഴുത്തുകാരന് അശോകന് ചരുവില്‍ മുഖ്യാതിഥിയായി. ദേശാഭിമാനി വാരിക പത്രാ ധിപര്‍ ഡോ. കെ.പി മോഹനന് സംസാരിച്ചു. പുരോഗമന കലാ സാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ ‘ബദ്ലാവ് പബ്ലിക്കേഷന്‍സ്’ കന്മന ശ്രീധരന് ഉദ്ഘാടനം ചെയ്തു. കാനത്തില്‍ ജമീല എം എല്‍എ കന്മന ശ്രീധരന് മാസ്റ്ററെ പൊന്നാടയണിയിച്ചു.
മോഹനന്, കെ.കെ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ചിത്രസമര്‍പ്പണം നടത്തി. പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സെക്രട്ടറി ഡോ. ഹേമന്ത് കുമാര്‍ നോവലിസ്റ്റ് റിഹാന് റാഷിദ്, പി. വിശ്വന്, ടി.കെ ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു. വയലാര്‍ പുരസ്കാരം ലഭിച്ച അശോകന് ചരുവിലിനെ ആദരിച്ചു. സുരേഷ് ഉണ്ണി, പദ്മിനി നെടുളി, ഡോ. മോഹനന് നടുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ”ബദ്ലാവി’ന്റെ ആദ്യ ഗ്രന്ഥമാണ് ‘കാവല്‍ക്കാരനെ ആരു കാക്കും’. പരിപാടിയുടെ തുടക്കം കുറിച്ച് കേളി, ബാംസുരി തുടങ്ങിയവ അവതരിപ്പിച്ചു. മധു കിഴക്കയില്‍ സ്വാഗതവും ആര്.കെ ദീപ നന്ദിയും പറഞ്ഞു.