ശ്രീനഗർ ബിഎസ്എഫ് ക്വാർട്ടേഴ്സിൽ സ്റ്റൗ പൊട്ടിത്തെറിച്ച് അപകടം; മകന് പിന്നാലെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വേളം സ്വദേശിയായ യുവതിയും മരിച്ചു


കുറ്റ്യാടി: ശ്രീനഗറിലെ ബന്ദിപുര സെക്ടർ ബിഎസ്എഫ് ഹെഡ് ക്വാർട്ടേഴ്സിൽ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സ യിലായിരുന്ന യുവതി മരിച്ചു. വേളം പെരുവയൽ ആറങ്ങാട്ട് ഷിബിൻഷ (28) ആണ് മരിച്ചത്. ഭർത്താവ് രാഹുൽരാജ് ബി.എസ്.എഫ് ഉദ്യോ ഗസ്ഥനാണ്.

ഫെബ്രുവരിയിലാണ് യുവതിക്കും മകനും പൊള്ളലേറ്റ അപകടം നടന്നത്. മകൻ നാല് വയസുകാരൻ ദക്ഷിത് യുവൻ സംഭവ ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷിബിൻഷ ശ്രീനഗറിലെ ആശുപ ത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.

സംസ്കാരം വ്യാഴം രാവിലെ ഏഴിന് പേരാമ്പ്ര കല്ലൂരിലെ ചാലിൽ വീട്ടുവളപ്പിൽ നടക്കും. അച്ഛൻ: ബാലകൃഷ്ണൻ. അമ്മ: രാഗിണി. സഹോദരൻ: ഷിബിൻ ലാൽ.

Summary: Stove explosion at BSF quarters in Srinagar; After her son, a woman from Perambra who was undergoing treatment for serious burns also died.