കൊടും ചൂടിന് ആശ്വാസമായി വേനല്‍മഴയെത്തി; കൊയിലാണ്ടിയും പരിസര പ്രദേശങ്ങളിലും ശക്തമായ ഇടിയോടു കൂടിയ മഴ
കൊയിലാണ്ടി: ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി വേനല്‍മഴയെത്തി. കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് ശക്തമായ മഴ എത്തിയത്. കനത്ത മഴയും ഇടിമിന്നലും ഉണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉള്ള്യേരി, ബാലുശ്ശേരി ഭാഗങ്ങളില്‍ വേനല്‍മഴ എത്തിയിരുന്നു. എന്നാല്‍ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും കനത്ത ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്.
മഴ എത്തിയതോടെ ചൂടിന് ആശ്വാസമായിരിക്കുകയാണ്. ഇന്ന് വൈകീട്ടോടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വേനല്‍ മഴ കനത്തിട്ടുണ്ട്. 15 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം , വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
നാളെ മാലിദ്വീപ് പ്രദേശം അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ചുഴലിക്കാറ്റിനും സാധ്യതയുള്ളതായി പ്രവചനമുണ്ട്.
[mid4