പേരാമ്പ്ര വാല്യക്കോട് സ്വദേശിയായ യുവാവ് ഖത്തറിൽ അന്തരിച്ചു
പേരാമ്പ്ര: മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു. പേരാമ്പ്ര വാല്യക്കോട് സ്വദേശി സിറാജ് (36) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഖത്തറിൽ മൊബൈല്‍ ആക്സസറീസുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
കുഞ്ഞുമൊയ്തീന്റെയും കദീജയുടെയും മകനാണ് സിറാജ്. സഹോദരന് റഫീഖ്. ഭാര്യ ശഹര് ബാനു. നാല് മക്കളുണ്ട്. മൃതദേഹം നടപടിക്രമം പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഐ.സി.എഫ് പ്രവര്‍ത്തകര്‍ അറിയിച്ചു.